തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയില്‍ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തോല്‍വിയുടെ ഉത്തരവാദി താന്‍ മാത്രമെന്ന് വരുത്താന്‍ ശ്രമം നടക്കുന്നു. തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.
എന്നാല്‍ തോല്‍വിയുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷനെന്ന നിലയ്ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നാണ് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയത്. അതേസമയം പരസ്പരം പഴിചാരിയിട്ട് കാര്യമില്ലെന്നും പരാജയത്തില്‍ കൂട്ടുത്തരവാദിത്വമുണ്ടെന്നും പറഞ്ഞ രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും പറഞ്ഞു.