ചൊവ്വാഴ്ച യുഎഇയില്‍ 1315 പേരില്‍ കൂടി കോവിഡ് സ്ഥിരീകരിച്ചു, ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ചേറ്റവും വലിയ പ്രതിദിന വർദ്ധന

ചൊവ്വാഴ്ച യുഎഇയില്‍ 1315 പേരില്‍ കൂടി കോവിഡ് സ്ഥിരീകരിച്ചു, ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ചേറ്റവും വലിയ പ്രതിദിന വർദ്ധന

യുഎഇയില്‍ ചൊവ്വാഴ്ച 1315 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും വലിയ പ്രതിദിന വർദ്ധനയാണിത്. 1452 പേർ രോഗമുക്തരായി. 97000 കോവിഡ് ടെസ്റ്റാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് 11 മില്ല്യണ്‍‍ കോവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുളളത്. 108608 പേരിലാണ് കോവിഡ് 19 ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുളളത്. 100007 പേരാണ് രോഗമുക്തരായത്. 2മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 448 ആയും ഉയർന്നു. 8153 ആക്ടീവ് കേസുകളാണ് നിലവില്‍ രാജ്യത്തുളളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.