കോവിഡ് ചികിത്സയ്ക്ക് സഹായം; തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ഉല്പാദനം തുടങ്ങി

കോവിഡ് ചികിത്സയ്ക്ക് സഹായം; തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ഉല്പാദനം തുടങ്ങി

തൃശൂർ: കോവിഡ് ചികിത്സയ്ക്കായി തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ഓക്സിജൻ പ്ലാന്റിന്റെ പ്രവർത്തനം ഇന്നലെ മുതൽ തുടങ്ങി. കേന്ദ്ര സർക്കാർ പി എം കെയർ ഫണ്ടിൽ നിന്നും അനുവദിച്ച ഒന്നര കോടി രൂപ ഉപയോഗിച്ചാണ് പ്ലാന്റ് നിർമ്മിച്ചത്. ഒരു മിനിറ്റിൽ ശരാശരി 1000 ലിറ്റർ ഓക്സിജൻ ഉൽപാദിപ്പിക്കാൻ കഴിയും. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്ലാന്റാണ് പ്രവർത്തനം തുടങ്ങിയത്.

മെഡിക്കൽ കോളജിലെ കോവിഡ് ചികിത്സയ്ക്ക് ഈ സംവിധാനം വലിയ സഹായമാകും. കോവിഡ് രോഗികൾക്ക് ആവശ്യമായ ഓക്സിജൻ ഇതിലൂടെ ലഭിക്കും. പ്ലാന്റിന്റെ ട്രയൽ റൺ അടുത്തിടെ വിജയകരമായി പൂർത്തീകരിച്ചിരുന്നു. ഗുണനിലവാര പരിശോധന കൂടി പൂർത്തിയായതോടെയാണ് പ്ലാന്റ് പ്രവർത്തനം തുടങ്ങിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.