അബുദാബി: യുഎഇയില്‍ ഇന്ന് 1735 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1701 പേർ രോഗമുക്തി നേടി. മൂന്ന് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 200648 ടെസ്റ്റുകളില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 534445 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 514769 പേർ രോഗമുക്തി നേടി. 1610 ആണ് മരണസംഖ്യ.