പെട്രോള്‍ ടാങ്കർ വാഹനവുമായി കൂട്ടിയിടിച്ചു തീപിടിച്ചു; മൂന്ന് പേർക്ക് പരുക്ക്

പെട്രോള്‍ ടാങ്കർ വാഹനവുമായി കൂട്ടിയിടിച്ചു തീപിടിച്ചു; മൂന്ന് പേർക്ക് പരുക്ക്

ദുബായ്: പെട്രോള്‍ ടാങ്കർ മറ്റൊരുവാഹനവുമായി കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തില്‍ മൂന്ന് പേ‍ർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.

റാസല്‍ അല്‍ ഖോറിന് സമീപം ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് റോഡിലാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ റാഷിദിയ ഫയർ സ്റ്റേഷനില്‍ നിന്നും സിവില്‍ ഡിഫന്‍സ് സംഘമെത്തി തീ നിയന്ത്രണ വിധേയമാക്കി. രണ്ട് വാഹനങ്ങളും കത്തിയമർന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.