ദുബായ്: ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് അടിയന്തരസഹായമെത്തിക്കാന്‍ എമിറേറ്റ്സ് താല്‍ക്കാലിക ജീവകാരുണ്യ വ്യോമ പാത ഒരുക്കും. അത്യാവശ്യം വേണ്ട മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പടെയുളളവ എത്രയും പെട്ടെന്ന് എത്തിക്കുകയെന്നുളളതാണ് ലക്ഷ്യം. ഇതിനായി എയർ ബ്രിഡ്ജ് എമിറേറ്റ്സ് കാർഗോ തയ്യാറായതായി എമിറേറ്റ്സ് എയർലൈന്‍സ് വ്യക്തമാക്കി. ഇതോടെ ഇന്ത്യ യുഎഇ സൗഹൃദത്തില്‍ പുതിയ അധ്യായം തുറന്നിരിക്കുകയാണ്.
ഇന്ത്യയില്‍ അത്യാവശ്യചികിത്സാ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുകയെന്നുളളതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് എമിറേറ്റ്സ് വ്യക്തമാക്കുന്നു. എമിറേറ്റ്സ് സ്കൈ കാർഗോ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഷെഡ്യൂള്‍ഡ് ചാർട്ടേഡ് കാർഗോ ഫ്ളെറ്റുകളില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയിലെത്തിച്ചിരുന്നു.