തൃശൂര്‍: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി അതിരപ്പിള്ളിയിൽ. കോവിഡ് പരിശോധനയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 83.33 ശതമാനത്തിലേക്കെത്തി. സംസ്ഥാന വാര്‍ റൂമില്‍ കിട്ടിയ കണക്കുകള്‍ പ്രകാരം ഇവിടെ പതിനെട്ട് പേരെ പരിശോധിക്കുമ്പോൾ പതിനഞ്ച് പേര്‍ പോസിറ്റീവാകുന്നു. വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് പരിശോധന നടന്നത്.
അതേസമയം വിവരങ്ങള്‍ രേഖപ്പെടുത്തിയപ്പോൾ തെറ്റുപറ്റിയെന്നാണ് കുടുംബാരോഗ്യ കേന്ദ്രത്തിലെ അധികൃതര്‍ പറയുന്നത്. നാല്‍പത്തിനാല് പേരെ പരിശോധിച്ചു. പതിനഞ്ച് പേരില്‍ മാത്രമാണ് രോഗം കണ്ടെത്താനായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനം മാത്രമാണെന്നും അധികൃതര്‍ വ്യക്തമാക്കി.