അജ്മാനില്‍ പകുതി കുട്ടികള്‍ക്ക് സ്കൂളിലെത്തിയുളള പഠനത്തിന് അനുമതി

അജ്മാനില്‍ പകുതി കുട്ടികള്‍ക്ക് സ്കൂളിലെത്തിയുളള പഠനത്തിന് അനുമതി

അജ്മാന്‍: കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനില്‍ ക്ലാസുകള്‍ തുടരുകയാണെങ്കിലും പ്രതിരോധമുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ട് 50 ശതമാനം കുട്ടികള്‍ക്ക് സ്കൂളിലെത്തിയുളള പഠനമാകാമെന്ന് അജ്മാന്‍. ഞായറാഴ്ച പുറത്തിറക്കിയ അറിയിപ്പിലാണ് അജ്മാന്‍ പോലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ജീവനക്കാ‍രുടേയും വിദ്യാ‍ർത്ഥികളുടേയും എണ്ണം ഉള്‍ക്കൊളളാവുന്നതിന്‍റെ 50 ശതമാനമായിരിക്കണം. കോവിഡ് മാർഗനിർദ്ദേശങ്ങള്‍ ക‍ർശനമായി പാലിക്കുകയും വേണം. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അജ്മാന്‍ വിദ്യാഭ്യാസമന്ത്രാലയം 100 ശതമാനം ഓണ്‍ലൈന്‍ പഠനം വേണമെന്ന് വ്യക്തമാക്കിയത്. നിലവിലെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് പുതിയ നിർദ്ദേശം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.