ഓക്സിജന്‍ ഇല്ലെങ്കില്‍ ഇനി മെഡിക്കല്‍ പ്രവേശനവും ഇല്ല; മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി

ഓക്സിജന്‍ ഇല്ലെങ്കില്‍ ഇനി മെഡിക്കല്‍ പ്രവേശനവും ഇല്ല; മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി

തിരുവനന്തപുരം: അത്യാഹിത വിഭാഗങ്ങളിലെ കിടക്കകളിലെല്ലാം കേന്ദ്രീകൃത കുഴല്‍ സംവിധാനം വഴി ഓക്സിജന്‍ കിട്ടാത്ത മെഡിക്കല്‍ കോളേജുകളില്‍ ഇനി മെഡിക്കല്‍ പ്രവേശനം നടക്കില്ല. മെഡിക്കല്‍പഠന പ്രവേശന മാനദണ്ഡങ്ങളില്‍ ദേശീയ മെഡിക്കല്‍ കമ്മിഷനാണ് ഭേദഗതി വരുത്തിയത്.

കോവിഡിന്റെ രണ്ടാംവരവില്‍ രാജ്യത്തെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം നേരിട്ടതിനെത്തുടര്‍ന്നാണ് ഭേദഗതി. എം.ബി.ബി.എസിന്റെ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിയമം കഴിഞ്ഞവര്‍ഷമാണ് കമ്മിഷന്‍ നടപ്പാക്കിയത്. ദേശീയ മെഡിക്കല്‍ കൗണ്‍സിലിന് പകരമായാണ് ദേശീയ മെഡിക്കല്‍ കമ്മിഷന്‍ നിലവില്‍ വന്നത്. കമ്മിഷന്‍ നിലവില്‍ വന്നശേഷം മെഡിക്കല്‍ വിദ്യാഭ്യാസവും പ്രാക്ടീസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തി വരുകയുമാണ്. പുതിയ മാനദണ്ഡപ്രകാരം ആശുപത്രിയില്‍ ദ്രവീകൃത ഓക്സിജന്‍ ടാങ്ക് അനുയോജ്യമായ വിധത്തില്‍ സ്ഥാപിച്ചിരിക്കണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.