കാസര്‍ഗോഡ: ജില്ലയില്‍ 41 തദ്ദേശ സ്ഥാപനങ്ങളും ഡൊമിസിലറി കെയര്‍ സെന്റര്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. വീടുകളില്‍ കോവിഡ് ബാധിതര്‍ ഉണ്ടെങ്കില്‍ അവരില്‍ നിന്നും മറ്റുള്ളവരിലേക്ക് പകരാതിരിക്കാനാണ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
വീടുകളില്‍ വേണ്ടത്ര സൗകര്യമില്ലാത്ത കോവിഡ് ബാധിതര്‍ക്ക് ഡൊമിസിലറി കെയര്‍ സെന്ററില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആവശ്യമായ സൗകര്യം ഒരുക്കണം. കാസര്‍ഗോഡ് ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് കുറയ്ക്കുന്നതിന് പ്രാദേശിക തലത്തില്‍ ബോധവല്‍ക്കരണം ശക്തമാക്കി.