ക്വാറന്റീന്‍ ലംഘിച്ച് കറങ്ങിനടക്കുന്ന വീഡിയോ വൈറല്‍; രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത് അബുദാബി പോലീസ്

ക്വാറന്റീന്‍ ലംഘിച്ച് കറങ്ങിനടക്കുന്ന വീഡിയോ വൈറല്‍; രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത് അബുദാബി പോലീസ്

അബുദാബി: ക്വാറന്റീന്‍ നിർദ്ദേശങ്ങള്‍ പാലിക്കാതെയും കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെയും മാളുകളില്‍ കറങ്ങി നടന്ന രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത് അബുദാബി പോലീസ്. മാസ്ക് ധരിക്കാതെ മാളുകളില്‍ കറങ്ങിയ ഇവർ സുരക്ഷാ നടപടികളെ പരിഹസിച്ചുകൊണ്ട് വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.


ക്വാറന്റീനുളളപ്പോള്‍ ധരിക്കേണ്ട റിസ്റ്റ് വാച്ചും ഇരുവരുടേയും കൈയ്യില്‍ വ്യക്തമായി കാണാം. ക്വാറന്റീന്‍ നിർദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് റിസ്റ്റ് വാച്ചുകള്‍ നല‍്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ ഇവരുടെ വീഡിയോ വൈറലാണ്. സുരക്ഷാ നടപടികള്‍ പാലിക്കാത്തിനും നി‍ർദ്ദേശങ്ങള്‍ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷന്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അറിയിച്ചത്.



രാജ്യം സ്വീകരിച്ചിരിക്കുന്ന കോവിഡ് മുന്‍കരുതലുകള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മറിച്ച് പ്രവർത്തിക്കുന്നവർ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും എമർജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ പ്രോസിക്യൂഷന്‍ ഓ‍ർമ്മിപ്പിച്ചു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.