തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലെത്തുന്നവര്‍ക്ക് യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പെടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മതി. മുന്‍പ് 48 മണിക്കൂര്‍ മുന്‍പുള്ള പരിശോധനാഫലമാണ് നിര്‍ദേശിച്ചിരുന്നത്.
ഇന്ന് രാത്രി 10 വരെ ഇറച്ചി കടകള്‍ക്ക് പ്രവര്‍ത്തിക്കാം. ഹോം ഡെലിവറി വേണം നടത്താന്‍. കൊച്ചി ഭക്ഷ്യ സുരക്ഷാ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിക്ക് അത്യാവശ്യ ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. മേയ് 15ന് അവധിയാണെങ്കിലും ബാങ്കുകളില്‍ ക്ലിയറിങ് ജോലികള്‍ ചെയ്യാമെന്നും ഉത്തരവില്‍ പറയുന്നു.