നിയന്ത്രണങ്ങൾ ഒന്നും ഇല്ല : ലോകത്തെ അസൂയപെടുത്തി ന്യൂസിലാൻഡ്

നിയന്ത്രണങ്ങൾ ഒന്നും ഇല്ല : ലോകത്തെ അസൂയപെടുത്തി ന്യൂസിലാൻഡ്

വെല്ലിങ്ടൺ: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ട നിയന്ത്രണവും സാമൂഹിക അകലവും മാസ്ക് ധരിക്കലും ഉൾപ്പടെയുളള മുൻകരുതൽ നടപടികളുമായി മുന്നോട്ടുപോകുന്ന ലോകത്തെ അമ്പരപ്പിച്ച് ന്യുസീലൻഡ് സ്റ്റേഡിയത്തിൽ നിന്നുളള ഒരു ചിത്രം. ആയിരക്കണക്കിന് റഗ്ബി ആരാധകർ തിങ്ങിനിറഞ്ഞ ന്യുസീലൻഡ് വെല്ലിങ്ടൺ സ്റേറഡിയത്തിൽ നിന്നുളള ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ബ്ലെഡിസ്ലോ കപ്പ് ടെസ്റ്റ് മത്സരം കാണുന്നതിനായി സ്റ്റേഡിയത്തിലെത്തിയ റഗ്ബി ആരാധകരുടെ ദൃശ്യമാണിത്. മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യാതെയാണ് മുപ്പതിനായിരത്തോളം വരുന്ന കാണികൾ സ്റ്റേഡിയത്തിലിരുന്ന് മത്സരം വീക്ഷിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കൊടുവിൽ ഏഴുമാസത്തിന് ശേഷം ആദ്യമായി നടക്കുന്ന റഗ്ബി മത്സരമാണിതെന്ന് ന്യൂസീലൻഡ് ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. ഇത്ര ആത്മവിശ്വാസത്തോടെ ജനങ്ങൾക്ക് ഈ മഹാമാരിക്കിടയിലും ഒന്നിച്ചിരിക്കാൻ കഴിയുന്നത് ന്യുസീലൻഡിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ മികവാണെന്നും അവർ അഭിപ്രായപ്പെടുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.