മെയ് 14ന് ട്രഷറി ഇടപാടുകള്‍ ഉണ്ടാവില്ല

മെയ് 14ന് ട്രഷറി ഇടപാടുകള്‍ ഉണ്ടാവില്ല

തിരുവനന്തപുരം: മെയ് 14ന് ട്രഷറി ഇടപാടുകള്‍ ഉണ്ടാവില്ലെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു. പുതിയ സെര്‍വര്‍ സ്ഥാപിച്ച് ട്രഷറി ഡാറ്റ മാറ്റുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് ട്രഷറി ഇടപാടുകള്‍ താൽക്കാലികമായി നിർത്തി വയ്ക്കുന്നത്.

13 ഓടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. ഇത് സാധ്യമാകാതെ വന്നാല്‍ 14നും പ്രവൃത്തി നടത്തേണ്ടി വരുമെന്നതിനാലാണ് ഇടപാടുകള്‍ ഒഴിവാക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.