പുതുക്കിയ പരീക്ഷാ മാര്‍ഗനിര്‍ദ്ദേശം ഇറക്കിയിട്ടില്ലെന്ന് യുജിസി

പുതുക്കിയ പരീക്ഷാ മാര്‍ഗനിര്‍ദ്ദേശം ഇറക്കിയിട്ടില്ലെന്ന് യുജിസി

തിരുവനന്തപരം: പുതുക്കിയ പരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇറക്കിയിട്ടില്ലെന്ന് വ്യക്തമാക്കി യുജിസി. ചില വാര്‍ത്ത മാധ്യമങ്ങളില്‍ ഇത്തരത്തില്‍ പരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കിയെന്ന രീതിയില്‍ വ്യാജവാര്‍ത്തകള്‍ വന്നിരുന്നു.

പരീക്ഷയെക്കുറിച്ചുള്ള യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച തെറ്റായ വാര്‍ത്തകള്‍ ചില അച്ചടി, ഡിജിറ്റല്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് വിശദീകരണം. അക്കാദമിക്ക് കലണ്ടര്‍, പരീക്ഷകള്‍ തുടങ്ങിയവയക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കഴിഞ്ഞ വര്‍ഷം അതാത് സമയത്ത് തന്നെ പ്രസിദ്ധീകരിച്ചിരുന്നു. മെയ് മാസത്തില്‍ നടത്താനിരുന്ന ഓഫ്ലൈന്‍ പരീക്ഷകള്‍ മാറ്റിവെയ്ക്കാന്‍ മെയ് ആറിന് സര്‍വകലാശകളോട് അപേക്ഷിച്ചിരുന്നു. യുജിസിയുടെ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.