കോവിഡ് ബാധിച്ച് ദേശാഭിമാനി ലേഖകന്‍ മരിച്ചു

കോവിഡ് ബാധിച്ച് ദേശാഭിമാനി ലേഖകന്‍ മരിച്ചു

കൊല്ലം: ദേശാഭിമാനി ചിറയിന്‍കീഴ് ലേഖകന്‍ ഷിബുമോഹന്‍ കോവിഡ് ബാധിച്ച് മരിച്ചു. 46 വയസായിരുന്നു. കഴിഞ്ഞ മൂന്നാം തിയതി മറ്റുചില അസുഖങ്ങള്‍ കാരണം ചികിത്സയ്ക്കായി അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റിയിരുന്നു. മള്‍ട്ടിസ്പെഷ്യാലിറ്റിയില്‍ വെന്റിലെറ്റര്‍ സഹായത്തോടെ ചികിത്സയില്‍ തുടരുന്നതിനിടെയാണ് അന്ത്യം. സംസ്‌കാരം ഇന്നു വൈകിട്ട് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. ഭാര്യ സുനിത ആറ്റിങ്ങല്‍ ബീവറേജിലെ ജീവനക്കാരിയാണ്. രണ്ട് ആണ്മക്കളുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.