തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗണ്‍ മെയ് 23 വരെ നീട്ടി. രോഗബാധ കൂടൂതലുള്ള തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ 16 മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. മറ്റ് ജില്ലകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
ഇന്ന് ചേര്‍ന്ന വിദഗ്ധ സമിതി യോഗത്തില്‍ റവന്യൂ, ദുരന്തനിവാരണ അതോറിറ്റി, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകള്‍ ലോക്ഡൗണ്‍ നീട്ടണം എന്ന ശുപാര്‍ശ് മുന്നോട്ടു വച്ചിരുന്നു.
നിലവില്‍ മേയ് 16 വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഐഎംഎ അടക്കമുള്ളവര്‍ ലോക്ക്്ഡൗണ്‍ നീട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുകയല്ലാതെ മറ്റ് വഴികളില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.