തിരുവനന്തപുരം: കാന്‍സര്‍ അതിജീവനപോരാളി തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവ (27) അന്തരിച്ചു. കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം.
'അതിജീവനം' കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു നന്ദു. കൂടാതെ സമൂഹമാധ്യമങ്ങളിലെ അര്‍ബുദ അതിജീവന സന്ദേശങ്ങളിലൂടെ പ്രശസ്തനായിരുന്നു. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തോറ്റുപോകരുതെന്ന് പറഞ്ഞ് മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുമായിരുന്നു. അവസാന ദിവസങ്ങളില്‍ അര്‍ബുദം നന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കിയിരുന്നു.