കൊച്ചി: കൊച്ചിയില്‍ നിന്ന് പുറപ്പെട്ട മത്സ്യ ബന്ധന ബോട്ട് മുങ്ങി എട്ടു പേരെ കാണാതായി. തമിഴ്‌നാട്ടില്‍ നിന്നുള്ള മുരുകന്‍ തുണെ എന്ന ബോട്ടാണ് ലക്ഷദ്വീപിന് അടുത്ത് വച്ച് മുങ്ങിയത്.
ബോട്ടില്‍ ഉടമയടക്കം എട്ട് പേരാണ് ഉണ്ടായിരുന്നതെന്ന് മത്സ്യതൊഴിലാളികള്‍ പറഞ്ഞു. ഏപ്രില്‍ 29ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട മൂന്ന് ബോട്ടുകളിലൊന്നാണ് അപകടത്തില്‍പ്പെട്ട മുരുകന്‍ തുണെ. ഇതില്‍ ഒരു ബോട്ടാണ് മുരുകന്‍ തുണെ. ബോട്ട് കാണാതായ വിവരം ബന്ധുക്കളെ അറിയിച്ചത് മറ്റ് ബോട്ടിലെ തൊഴിലാളികളാണ്. ബോട്ട് മുങ്ങി പോയെന്നാണ് സാറ്റ്‌ലൈറ്റ് ഫോണ്‍ വഴി അറിയിച്ചതെന്ന് മത്സ്യതൊഴിലാളിയായ നാരായണന്‍ മുരുകന്‍ പറയുന്നു. അതേസമയം, ബോട്ടിലെ മൂന്ന് പേരെ രക്ഷപ്പെടുത്തിയതായും സൂചനയുണ്ട്. സ്ഥലത്ത് കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തുകയാണ്.