കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ തുടരുന്ന പശ്ചാത്തലത്തിൽ സഹായഹസ്തവുമായി കെസിബിസി( കേരള കത്തോലിക്കാ ബിഷപ്സ് കൗൺസിൽ) കോവിഡ് ഹെൽപ്പ് ഡെസ്ക്.
കോവിഡ് രോഗികൾക്കായി നിരവധി സഹായങ്ങളാണ് കെസിബിസി കോവിഡ് ഹെൽപ്പ് ഡെസ്ക് ഒരുക്കിയിരിക്കുന്നത്.
*നിലവിലുള്ള കോവിഡ് രോഗികൾക്കായി സൗജന്യമായി ടെലി-മെഡിസിൻ സൗകര്യം
* മാനസിക ആരോഗ്യം നിലനിർത്തുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾക്കായി സൈക്കാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്മാരുടെ സേവനം
* കേരളത്തിലെ കോവിഡ് ആശുപത്രികളുടെ ബെഡ് ലഭ്യത വിവരം തുടങ്ങി നിരവധി സഹായങ്ങളാണ് ലഭ്യമാകുക.
സഹായങ്ങൾ ലഭ്യമാക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി 9072822364, 9072822375, 9072822366, 9072822367, 9072822368, 9072822370 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.