കൊറോണ തടയാൻ 12 ബില്യൺ ഡോളർ ധനസഹായവുമായി ലോകബാങ്ക്

കൊറോണ  തടയാൻ  12 ബില്യൺ ഡോളർ ധനസഹായവുമായി  ലോകബാങ്ക്

കൊറോണ വൈറസ് വാക്സിനുകൾ വാങ്ങുന്നതിനും ടെസ്റ്റുകൾ , ചികിത്സകൾ എന്നിവയ്ക്കുമായി വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിന് ലോകബാങ്ക് 12 ബില്യൺ ഡോളർ ധനസഹായം അനുവദിച്ചു, ഈ പദ്ധതിയിലൂടെ ഏകദേശം ഒരു ബില്യൺ ആളുകൾക്ക് വാക്സിനേഷൻ നൽകുവാൻ സാധിക്കും എന്ന് കരുതുന്നു. കോവിഡ് -19 പകർച്ചവ്യാധിയെ നേരിടാൻ വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിനായുള്ള 160 ബില്യൺ ഡോളർ വരെയുള്ള വിശാലമായ ലോക ബാങ്ക് ഗ്രൂപ്പ് പാക്കേജിന്റെ ഭാഗമായിട്ടാണ് ഈ 12 ബില്യൺ ഡോളർ ധനസഹായം നൽകുന്നത് .

ഇതിനോടകം 111 രാജ്യങ്ങളിൽ വേൾഡ് ബാങ്കിന്റെ 'കോവിഡ് -19 എമർജൻസി റെസ്‌പോൺസ് പ്രോഗ്രാം ' ആരംഭിച്ചിട്ടുണ്ടെന്ന് ലോക ബാങ്ക് അറിയിച്ചു. വികസിത രാജ്യങ്ങൾക്ക് തുല്യമായ വാക്സിൻ സൗകര്യങ്ങൾ വികസ്വര രാജ്യങ്ങൾക്കും ലഭ്യമാക്കുകയാണ് ലോകബാങ്ക് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ലോകബാങ്കിന്റെ സ്വകാര്യമേഖലാ വായ്പാ വിഭാഗമായ ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ , വാക്‌സിൻ നിർമ്മാണ മേഖലയിൽ 4 ബില്യൺ ഡോളർ നിക്ഷേപം നടത്തുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു. കൊറോണ വൈറസ് ഒരു ദശലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കുകയും 38 ദശലക്ഷത്തിലധികം ആളുകളെ രോഗബാധിതരാക്കുകയും ചെയ്തു, ഇതുമൂലം സമ്പദ്‌വ്യവസ്ഥ നശിക്കുകയും ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിലില്ലാതാകുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.