അബുദാബി: യുഎഇയില്‍ ഇന്ന് 1251 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1222 പേർ രോഗമുക്തി നേടി. രണ്ട് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 546182 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 526302 പേര രോഗമുക്തി നേടി. 1631 പേരുടെ മരണവും രേഖപ്പെടുത്തി. 18249 ആണ് ആക്ടീവ് കേസുകള്‍.