തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ സിപിഐ മന്ത്രിമാര്‍ എല്ലാവരും പുതുമുഖങ്ങള്‍ ആയിരിക്കുമെന്ന് സൂചന. ഒരു തവണ മന്ത്രിയായവരെ വീണ്ടും പരിഗണിക്കേണ്ട എന്ന ധാരണ പാലിക്കണം എന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായ സാഹചര്യത്തില്‍ ഇ. ചന്ദ്രശേഖരന്‍ മന്ത്രിയാകില്ല. പി. പ്രസാദിനും കെ. രാജനുമാണ് ഇപ്പോള്‍ മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുള്ളത്.
ബാക്കിയുള്ള
രണ്ട് സ്ഥാനങ്ങളില്‍ പി. സുപാല്‍, ജെ. ചിഞ്ചു റാണി ഇ.കെ. വിജയന്‍ എന്നവര്‍ പരിഗണനാ ലിസ്റ്റിലുണ്ട്. ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആയേക്കും. മന്ത്രിമാര്‍ ആരൊക്കെ എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ചൊവ്വാഴ്ച സംസ്ഥാന കൗണ്‍സിലില്‍ ഉണ്ടാകും.