കോഴിക്കോട്: കോവിഡ് രോഗികളുടെ മൃതദേഹം കൈകാര്യം ചെയ്തതില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതര വീഴ്ച. മോര്‍ച്ചറിയില്‍ നിന്ന് കൊവിഡ് രോഗികളുടെ മൃതദേഹം മാറി നല്‍കി.
കോഴിക്കോട് സ്വദേശി സുന്ദരന്റെ മൃതദേഹത്തിന് പകരം കക്കോടി മോരിക്കര സ്വദേശി കൗസല്യയുടെ മൃതദേഹമാണ് ബന്ധുക്കള്‍ക്ക് നല്‍കിയത്. സ്ത്രീയുടെ ബന്ധുക്കള്‍ മൃതദേഹം കൊണ്ടുപോകാന്‍ എത്തിയപ്പോളാണ് വിവരം പുറത്തുവന്നത്. സുന്ദരന്റേതെന്ന് കരുതി ബന്ധുക്കള്‍ യുവതിയുടെ മൃതദേഹം സംസ്‌കരിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കാരം നടത്തിയതിനാല്‍ ബന്ധുക്കള്‍ക്ക് മൃതദേഹം തിരിച്ചറിയാനായില്ല.