തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജൂണില്‍ നടത്താനിരുന്ന എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും പൂര്‍ണമായി നിയന്ത്രണവിധേയമായിട്ടില്ല. ജൂണിലും കോവിഡ് നിയന്ത്രണങ്ങള്‍ തുടരാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് പരീക്ഷകള്‍ മാറ്റിവച്ചത്.
അതേസമയം ഏപ്രില്‍ - മെയ് മാസങ്ങളിലെയും പരീക്ഷകള്‍ കോവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ മാറ്റിവച്ചിരുന്നു.