അബുദബിയിലേയേും അലൈനിലേയും താമസവിസക്കാർക്ക് ഐസിഎ അനുമതി വേണമെന്ന് എയർ അറേബ്യ

അബുദബിയിലേയേും അലൈനിലേയും താമസവിസക്കാർക്ക് ഐസിഎ അനുമതി വേണമെന്ന് എയർ അറേബ്യ

അബുദബിയിലേയും അലൈനിലേയും താമസവിസക്കാർ മടങ്ങിവരുമ്പോള്‍ ഐഡന്‍റിറ്റി ആന്‍റി സിറ്റിസണ്‍ഷിപ്പ് അതോറിറ്റിയുടെ (ഐസിഎ) അനുമതി വേണമെന്ന് എയർ അറേബ്യ. ഐസിഎ വെബ്സൈറ്റില്‍ പ്രവേശനത്തിനായുളള വിവരങ്ങള്‍ നല്കി ഗ്രീന്‍ ടിക്ക് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയാകണം യാത്ര. മറ്റ് എമിറ്റേറ്റുകളില്‍ താമസവിസയുളളവരാണെങ്കില്‍ നിലവില്‍ അനുമതിയുടെ ആവശ്യമില്ല. റാസല്‍ഖൈമയില്‍ നിന്നുളള സർവ്വീസുകള്‍ വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ ഈ നിർദ്ദേശം പാലിക്കണമെന്നാണ് എയർ അറേബ്യയുടെ നിർദ്ദേശം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.