മാധ്യമ രംഗത്തു നിന്ന് മന്ത്രി പദവിയിലേക്ക്; വീണാ ജോര്‍ജിനിത് കഠിനാധ്വാനത്തിന്റെ കര്‍മ്മ ഫലം

മാധ്യമ രംഗത്തു നിന്ന് മന്ത്രി പദവിയിലേക്ക്; വീണാ ജോര്‍ജിനിത്  കഠിനാധ്വാനത്തിന്റെ കര്‍മ്മ ഫലം

കൊച്ചി: മാധ്യമ പ്രവര്‍ത്തന രംഗത്തു നിന്ന് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയ വീണാ ജോര്‍ജിന് രണ്ടാം ജയത്തില്‍ കാത്തിരുന്നത് ഇടതു സര്‍ക്കാരിലെ മന്ത്രി സ്ഥാനം. മാധ്യമപ്രവര്‍ത്തക എന്ന നിലയിലും പിന്നീട് കഴിഞ്ഞ അഞ്ചു വര്‍ഷം എംഎല്‍എ എന്ന വിലയിലും ശ്‌ദ്ധേയമായ പ്രകടനം കാഴ്ച വച്ചാണ് വീണാ ജോര്‍ജ് മന്ത്രി പദവിയിലേക്ക് എത്തുന്നത്.

ആറന്മുളയില്‍നിന്നു തുടര്‍ച്ചയായ രണ്ടാം ജയം. ഇത്തവണ 19,003 വോട്ടിനു തോല്‍പിച്ചത് കോണ്‍ഗ്രസിന്റെ കെ.ശിവദാസന്‍ നായരെ. കഴിഞ്ഞ നിയമസഭയില്‍ ഉള്ളടക്ക സമിതി അധ്യക്ഷയായിരുന്നു. പത്തനംതിട്ട ജില്ലയിലെ കുമ്പഴ വടക്ക് സ്വദേശിനിയാണ്. തിരുവനന്തപുരം വിമന്‍സ് കോളജില്‍നിന്നു ഫിസിക്‌സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.

പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ഒരു വര്‍ഷത്തോളം അധ്യാപികയായി. 16 വര്‍ഷത്തോളം മാധ്യമ പ്രവര്‍ത്തകയായിരുന്നു. 2016ല്‍ ആറന്മുളയില്‍ ആദ്യ മത്സരത്തില്‍ 7646 വോട്ടിനു കെ.ശിവദാസന്‍ നായരെ തോല്‍പിച്ചു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഓര്‍ത്തഡോക്‌സ് സഭ മുന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫാണ് ഭര്‍ത്താവ്. മക്കള്‍: അന്ന, ജോസഫ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.