കമ്മ്യൂണിസമല്ല നടക്കുന്നത് പിണറായിസമെന്ന് പി.സി ജോര്‍ജ്

കമ്മ്യൂണിസമല്ല നടക്കുന്നത് പിണറായിസമെന്ന് പി.സി ജോര്‍ജ്

കോട്ടയം: കെ.കെ ശൈലജയെ ഒഴിവാക്കിയത് വഴി കമ്മ്യൂണിസമല്ല പിണറായിസമാണ് നടപ്പിലാക്കുന്നതെന്ന് ജനപക്ഷ നേതാവ് പി.സി ജോര്‍ജ്. രണ്ടാം പിണറായി മന്ത്രിസഭ അധികാരത്തിലെത്തുന്നതിന് മുഖ്യ പങ്കുവഹിച്ചത് മന്ത്രി ശൈലജയുടെ ആരോഗ്യ വകുപ്പും പകര്‍ച്ചവ്യാധികളുടെ നാളുകളില്‍ നടത്തിയ മികവുറ്റ പ്രവര്‍ത്തനങ്ങളായിരുന്നെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ഇത് കേരളത്തില്‍ കമ്മ്യൂണിസം അല്ലാ പിണറായിസമാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണെന്നും പിസി ജോര്‍ജ് പറഞ്ഞു. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തി പിന്‍വാതിലിലൂടെ അധികാരത്തിലെത്തിയ ആളാണ് പിണറായി വിജയന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിന് ഏറ്റവും നിര്‍ണ്ണായകമായ പങ്കുവഹിച്ച ശൈലജ ടീച്ചറെ ഒഴിവാക്കിയതും ഇതേ ലക്ഷ്യത്തോട് കൂടിയാണെന്നും പി.സി ജോര്‍ജ് ആരോപിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.