പത്തനംതിട്ട: നിയുക്ത മന്ത്രി വീണാ ജോര്‍ജിന് ആശംസ നേര്‍ന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. വീണാ ജോര്‍ജിനും മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ക്കും മാനുഷിക മൂല്യങ്ങള്‍ക്കും ജനാധിപത്യ വ്യവസ്ഥകള്‍ക്കും അനുസൃതമായി മികച്ച ഭരണം കാഴ്ചവയ്ക്കുവാന്‍ ഇടയാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിലെ മൂന്ന് വനിതാ മന്ത്രിമാരിലൊരാളാണ് വീണാ ജോര്‍ജ്. മാധ്യമ മേഖലയില്‍ നിന്ന് സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയ വീണ 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ നിന്ന് 1646 വോട്ടിന് യു.ഡി.എഫിലെ കെ. ശിവദാസന്‍ നായരെ തോല്‍പ്പിച്ചാണ് നിയമസഭയില്‍ എത്തിയത്. 2021-ലെ തെരഞ്ഞെടുപ്പില്‍ ശിവദാസന്‍ നായരെ 17,000-ലധികം വോട്ടിനാണ് അവര്‍ പരാജയപ്പെടുത്തിയത്.