യുഎഇയില്‍ ഇന്ന് 1348 പേരില്‍ കോവിഡ്; രണ്ട് മരണം

യുഎഇയില്‍ ഇന്ന് 1348 പേരില്‍ കോവിഡ്; രണ്ട് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1348 പേരിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 1316 പേ‍ർ രോഗമുക്തി നേടി. രണ്ട് മരണവും ഇന്ന് റിപ്പോ‍ർട്ട് ചെയ്തു. 249847 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 550029 പേരില്‍ രോഗ ബാധ സ്ഥിരീകരിച്ചപ്പോള്‍ 530085 പേരാണ് രോഗമുക്തി നേടിയത്. 1639 പേരാണ് മരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.