ദുബായ്: വിമാനത്താവളത്തിലെ ടെർമിനല്‍ രണ്ടിന് സമീപം കോവിഡ് പിസിആർ പരിശോധനാഫലം വേഗത്തില്‍ ലഭിക്കുന്ന ലാബറട്ടറി ആരംഭിക്കും.
മൂന്ന് മുതല്‍ നാല് വരെ മണിക്കൂറിനുളളില്‍ പരിശോധനാഫലം ലഭിക്കുന്ന ലാബുകളാണ് പ്രവർത്തനം ആരംഭിക്കുകയെന്ന് ദുബായ് വിമാനത്താവളങ്ങളുടെ സിഇഒ പോള്‍ ഗ്രിഫിത്ത് അറിയിച്ചു.
വിമാനത്താവളത്തിലൂടെയുള്ള യാത്ര മെച്ചപ്പെടുത്താന്‍ സഹായകരമാകുകയെന്ന ലക്ഷ്യത്തോടെയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. അറേബ്യന്‍ ട്രാവല്‍ മാർക്കറ്റ് 2021 ല്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.