താരമായി ; ദേവതാരു മരത്തെ ആലിംഗനം ചെയ്യുന്ന അമുർ കടുവ

താരമായി ; ദേവതാരു മരത്തെ ആലിംഗനം ചെയ്യുന്ന അമുർ കടുവ

ലണ്ടൻ : ദേവതാരു വൃക്ഷത്തെ കെട്ടിപ്പിടിക്കുന്ന അമുർ‌ (സൈബീരിയൻ) കടുവയുടെ ചിത്രമെടുത്ത സെർ‌ജി ഗോർ‌ഷ്കോവ് 2020 ലെ വന്യജീവി ഫോട്ടോഗ്രാഫർ‌ പുരസ്‍കാരം നേടി . ഒക്ടോബർ 16 വെള്ളിയാഴ്ച മുതൽ ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നടക്കുന്ന എക്സിബിഷനിൽ ചിത്രം പ്രദർശിപ്പിക്കും. റഷ്യയുടെ കിഴക്കൻ കാടുകളിൽ കാണപ്പെടുന്ന സൈബീരിയൻ കടുവ തന്റെ അധികാര പരിധി അടയാളപ്പെടുത്തുന്ന അതുല്യ നിമിഷമാണ് സെർ‌ജി തൻ്റെ ക്യാമറ കണ്ണുകളിൽ ഒപ്പിയെടുത്തത്. പതിനൊന്നു മാസത്തെ പരിശ്രമത്തിന്റെ ഫലമായി പതിഞ്ഞ ചിത്രം സുന്ദരമായ ഒരു ഓയിൽ പെയിന്റിംഗ് പോലെയിരിക്കുന്നു എന്നാണ് ഒരു വിധികർത്താവ് അഭിപ്രായപ്പെട്ടത്. സൈബീരിയൻ കടുവകൾ വംശനാശ ഭീഷണി നേരിടുന്ന കടുവകളാണ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.