" കൊയ്നോനിയ 2021 ": എസ്.എം.സി.എ അബ്ബാസിയ ഏരിയാ കുടുംബയൂണിറ്റുകളുടെ പ്രവർത്തനോദ്ഘാടനം


കുവൈറ്റ്: എസ്.എം.സി.എ അബ്ബാസിയ ഏരിയാ കുടുംബയൂണിറ്റുകളുടെ പ്രവർത്തന വർഷത്തിൻ്റെ ഔദ്യോഗികമായ ഉൽഘാടനവും, പെന്തക്കോസ്താ തിരുനാളും 22 ശനിയാഴ്ച വൈകിട്ട് ആറ് മുതൽ സംയുക്തമായി ആഘോഷിക്കുന്നു. അദിലാബാദ് രൂപതയുടെ ബിഷപ്പ് മാർ ആൻ്റണി പ്രിൻസ് പനങ്ങാടൻ മുഖ്യ അതിഥിയായി പങ്കെടുക്കും.

'കൊയ്നോനിയ 2021' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ റംശാ പ്രാർത്ഥന, ആത്മീയ പ്രഭാഷണങ്ങൾ, കലാപരിപാടികൾ, എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. സീറോ മലബാർ എപ്പിസ്കോപ്പൽ വികാർ റവ. ഫാ.ജോണി ലോണിസ്. കുടുംബ യൂണിറ്റുകളുടെ പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്യും. സെൻ്റ് ദാനിയേൽ കംബോണി ഇടവക അസി. വികാരി റവ. ഫാ.പ്രകാശ് കാഞ്ഞിരത്തിങ്കൽ. പെന്തക്കോസ്ത തിരുനാളിനോടനുബന്ധിച്ചുള്ള വചനസന്ദേശം നൽകം.

അബ്ബാസിയ ഏരിയായിൽ ആറ് സോണൽ കമ്മറ്റികളുടെ കീഴിലായി 32 ഓളം കുടുംബ യൂണിറ്റുകൾ പ്രവർത്തിക്കുന്നു. എസ്.എം സി.എ അബ്ബാസിയ ഏരിയാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടി എസ്.എം സി. എ.യുടെ ഫേസ് ബുക്ക് പേജിൽ ലൈവ് ആയും, സൂം ആപ്ലിക്കേഷൻ വഴിയും ദൃശ്യമാകുന്നതാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.