ഇന്ധന വില വീണ്ടും കൂടി; തിരുവനന്തപുരത്ത് 95 രൂപ കടന്ന് പെട്രോള്‍ വില

ഇന്ധന വില വീണ്ടും കൂടി; തിരുവനന്തപുരത്ത് 95 രൂപ കടന്ന് പെട്രോള്‍ വില

കൊച്ചി: ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധന. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് വീണ്ടും ഇന്ധന വില കൂട്ടിയത്. ഡീസലിന് 31 പൈസയും പെട്രോളിന് 19 പൈസയുമാണ് കൂട്ടിയത്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 95 രൂപ കടന്നു. പെട്രോള്‍ ലിറ്ററിന് 95 രൂപ രണ്ട് പൈസയാണ് തലസ്ഥാനത്തെ വില. ഡീസലിന് 90 രൂപ എട്ട് പൈസ. 93 രൂപ 14 പൈസയാണ് കൊച്ചിയില്‍ പെട്രോളിന് വില. ഡീസലിന് 88 രൂപ 32 പൈസയും.

രാജ്യത്ത് ഒരു വര്‍ഷത്തിനിടെ ഇന്ധന വിലയില്‍ ഇരുപത് രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മേയ് മാസം കേരളത്തില്‍ പെട്രോള്‍ വില എഴുപത്തൊന്ന് രൂപയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.