തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ പുതിയ അഡ്വക്കേറ്റ് ജനറലായി സീനിയര്‍ അഭിഭാഷകന്‍ കെ. ഗോപാലകൃഷ്‌ണക്കുറുപ്പിനെയും ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സായി അഡ്വ. ടി.എ. ഷാജിയെയും നിയമിക്കാന്‍ രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ ആദ്യയോഗം തീരുമാനിച്ചു. സംസ്‌ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനായി വി.കെ. രാമചന്ദ്രന്‍ തുടരും.
ഭരണഘടനയിലും ക്രിമിനല്‍, സിവില്‍, ലേബര്‍ നിയമങ്ങളിലും അവഗാഹം നേടിയിട്ടുള്ള ഗോപാലകൃഷ്‌ണക്കുറുപ്പ് കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനാണ്. 1999-2001 കാലയളവില്‍ സ്‌റ്റേറ്റ് പ്രോസിക്യൂട്ടറായി സേവനമനുഷ്‌ഠിച്ചു. മഹാത്മാഗാന്ധി സര്‍വകലാശാല, തിരുവനന്തപുരം നഗരസഭ, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തുടങ്ങിയവയുടെ ഹൈക്കോടതിയിലെ സ്‌റ്റാന്‍ഡിങ് കോണ്‍സലായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ഹൈകോര്‍ട്ട് കമ്മിറ്റി പ്രസിഡന്റും സംസ്‌ഥാന കമ്മിറ്റി അംഗവുമാണ്. 2005 ല്‍ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. എസ്.എഫ്.ഐയുടെ നേതൃനിരയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പി.എ. കുഞ്ഞന്‍ പിള്ള- ഭാരതി അമ്മ ദമ്ബതികളുടെ മകനാണ്.
ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ആയി നിയമിതനായ അഡ്വ. ടി.എ ഷാജി ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനാണ്. ടി.കെ. അച്യുതന്റെയും മന്ദാകിനിയുടെയും മകനാണ്. കേരള ബാങ്ക്, റീജണല്‍ ക്യാന്‍സര്‍ സെന്റര്‍ എന്നിവയുടെ ഹൈക്കോടതിയിലെ സ്‌റ്റാന്‍ഡിങ് കോണ്‍സലായും പ്രവര്‍ത്തിച്ചുവരുന്നു. ഹൈക്കോടതിക്ക് കീഴിലുള്ള ട്രെയിനിംഗ് ഡയറക്‌ടറേറ്റിന്റെ ഫാക്കല്‍റ്റി അംഗം എന്ന നിലയില്‍ ക്രിമിനല്‍ നിയമത്തില്‍ അനേകം പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്.
ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്‌ഥാന കൗണ്‍സില്‍ അംഗമാണ്. സംസ്ഥാന പ്ലാനിങ് ബോര്‍ഡ് ഉപാധ്യക്ഷന്‍ വി.കെ. രാമചന്ദ്രന്‍ സാമ്പത്തിക ശാസ്‌ത്രം പ്രഫസറും ഇന്ത്യന്‍ സ്‌റ്റാറ്ററ്റിക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ സാമ്ബത്തിക ശാസ്‌ത്ര വിശകലന വിഭാഗം തലവനുമായിരുന്നു. പ്രസന്ന ഷാജിയാണു ഭാര്യ. അമല്‍ ഷാജി(. മെക്കാനിക്കല്‍ എന്‍ജിനീയര്‍ ), അതുല്‍ ഷാജി ( അഭിഭാഷകന്‍) എന്നിവര്‍ മക്കള്‍.