ലോക്ക്ഡൗണ്‍ 30 വരെ നീട്ടി; മലപ്പുറം ഒഴികെ മൂന്ന് ജില്ലകളില്‍ നാളെ മുതല്‍ ട്രിപ്പിള്‍ ഇല്ല

ലോക്ക്ഡൗണ്‍ 30 വരെ നീട്ടി; മലപ്പുറം ഒഴികെ മൂന്ന് ജില്ലകളില്‍ നാളെ മുതല്‍ ട്രിപ്പിള്‍ ഇല്ല

തിരുവനന്തപുരം: മലപ്പുറം ജില്ല ഒഴികെ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നാളെ മുതല്‍ ഒഴിവാക്കി. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുന്ന മലപ്പുറം ഒഴികെയുള്ള എല്ലാ ജില്ലകളിലും ലോക്ക്ഡൗണ്‍ ഈ മാസം 30 വരെ തുടരും. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വിദഗ്ധസമിതി ഇന്ന് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് തീരുമാനമെടുത്തത്.

ക്രമസമാധാന ചുമതലയുള്ള എഡിജിപി മലപ്പുറത്ത് നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. പോലീസ് പരിശോധനാ സംവിധാനം കൂടുതല്‍ ശക്തമാക്കും. പോലീസ് ഐ.ജി. മലപ്പുറത്ത് കേന്ദ്രീകരിച്ചു കൊണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. മറ്റ് ജില്ലകളിലേതുപോലെ ടിപിആര്‍ നിരക്ക് കുറയാത്തതിനാലാണ് മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആര്‍ 23.3 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ അത് 23.18 ആണ്. മലപ്പുറത്താണ് ഇപ്പോഴും ടിപിആര്‍ കൂടുതല്‍. മറ്റു ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞു വരികയാണ്, ആക്ടീവ് കേസുകളും എല്ലാ ജില്ലകളിലും കുറഞ്ഞു. സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുന്ന ബ്ലാക്ക് ഫംഗസ് രോഗത്തെ ചെറുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.