മലപ്പുറം: മുസ്ലിംലീഗും നേതൃമാറ്റത്തിനൊരുങ്ങുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ കാര്യമായ തിരിച്ചടിയുണ്ടായിട്ടില്ലെന്ന് വിശദീകരിക്കുമ്പോഴും സംഘടനാതലത്തിലും ശൈലിയിലും കാതലായ മാറ്റം അനിവാര്യമാണെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതാധികാര സമിതി അക്കാര്യം തീരുമാനിക്കുകയും ചെയ്തിരുന്നു.
അണികളില്‍ നിന്നും സമൂഹത്തില്‍ നിന്നുമുള്ള വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടാണ് നേതൃമാറ്റം ഉള്‍പ്പെടെയുള്ള പുതിയനീക്കം. അംഗത്വകാമ്പയിന് പിന്നാലെ സംഘടനാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങും. കീഴ്ഘടകങ്ങളില്‍ മുതല്‍ ദേശീയ സമിതിയില്‍ വരെ നേതൃമാറ്റം കൊണ്ടുവരാനാണ് ശ്രമം.