ലതിക സുഭാഷ് എന്‍സിപിയില്‍ ചേര്‍ന്നേക്കും; പി.സി.ചാക്കോയുമായി ചര്‍ച്ച നടത്തി

ലതിക സുഭാഷ് എന്‍സിപിയില്‍ ചേര്‍ന്നേക്കും; പി.സി.ചാക്കോയുമായി ചര്‍ച്ച നടത്തി

കോട്ടയം: മഹിള കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷ് എന്‍സിപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയുമായി ലതിക ചര്‍ച്ച നടത്തി. ലതിക തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി.

പി.സി.ചാക്കോയുമായി ആശയ വിനിമയം നടത്തിയിരുന്നു. വളരെ ചെറിയ പ്രായം മുതല്‍ കാണുന്ന കോണ്‍ഗ്രസ് നേതാവാണ് അദ്ദേഹം. അത്തരം ചര്‍ച്ചകള്‍ ആലോചിച്ച് വരികയാണെന്നും വൈകാതെ നിലപാട് വ്യക്തമാക്കുമെന്നും ലതിക പറഞ്ഞു. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതല്ലാത്ത മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് പോകാന്‍ കഴിയില്ല. കോണ്‍ഗ്രസിന്റെ പാരമ്പര്യത്തില്‍ വന്ന വ്യക്തി എന്ന നിലയില്‍ അത്തരം ചില ആലോചനകളുണ്ട്. വളരെ വൈകാതെ മാധ്യമങ്ങളുമായി പങ്കുവയ്ക്കുമെന്നും അവര്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.