യുഎഇയില്‍ ഇന്ന് 1591 പേർക്ക് കൂടി കോവിഡ്; മൂന്ന് മരണം

യുഎഇയില്‍ ഇന്ന് 1591  പേർക്ക് കൂടി കോവിഡ്; മൂന്ന് മരണം

ദുബായ് : യുഎഇയില്‍ ഇന്ന് 1591 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 236993 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 1569 പേർ രോഗമുക്തി നേടി. മൂന്ന് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ 556107 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 536050 പേര രോഗമുക്തി നേടി. 1651 പേരുടെ മരണവും രേഖപ്പെടുത്തി. 18406 ആണ് ആക്ടീവ് കേസുകള്‍. യുഎഇയില്‍ ഇതുവരെ 48.6 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുളളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.