പ്രശസ്ത വചനപ്രഘോഷകൻ ഫാ ആൻ്റോ കണ്ണമ്പുഴ അന്തരിച്ചു

പ്രശസ്ത വചനപ്രഘോഷകൻ ഫാ ആൻ്റോ കണ്ണമ്പുഴ അന്തരിച്ചു

കൊച്ചി: പ്രശസ്ത വചനപ്രഘോഷനും ഹോളി ഫയർ മിനിസ്ട്രിയുടെ ആത്മീയ പിതാവും കോയമ്പത്തൂർ ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ.ആൻ്റോ കണ്ണമ്പുഴ വിസി (52) അന്തരിച്ചു. കോവിഡാനാന്തര ചികിൽസയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചക്ക് 2.53 നായിരുന്നു അന്ത്യം.

കോവിഡ് നെഗറ്റീവായ ഫാ.ആൻ്റോ കഴിഞ്ഞ ഏതാനും ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. വെൻറിലേറ്റർ സഹായത്തോടെയാണ് അച്ചൻ്റെ ജീവൻ നിലനിർത്തിയിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.