ദുബായ്: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാ സർവീസുകൾ ജൂൺ 14 വരെ നിർത്തിവച്ചതായി വിമാനകമ്പനിയായ എമിറേറ്റ്സ് അറിയിച്ചു. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യയിലൂടെ യാത്ര ചെയ്തവർക്ക് യുഎഇയിലേക്ക് വരാന്‍ അനുവാദമില്ലെന്നും എമിറേറ്റ്സ് വ്യക്തമാക്കുന്നു.
അതേസമയം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യുഎഇ പൗരന്മാർ, യുഎഇ ഗോൾഡൻ വിസ കൈവശമുള്ളവർ, നയതന്ത്ര ദൗത്യങ്ങളിലെ അംഗങ്ങൾ എന്നിവർക്ക് ഇളവുണ്ട്. യുഎഇയുടെ ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് ഏപ്രില്‍ 25 മുതല്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുളള യാത്രാവിമാനങ്ങള്‍ക്ക് ഇനിയൊരറിപ്പ് ഉണ്ടാകുന്നത് വരെ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയത്.