ബ്ലാക്ക് ഫംഗസ് ബാധിച്ച് കേരളത്തില്‍ നാലു പേര്‍ കൂടി മരിച്ചു; ആശങ്കയേറുന്നു

ബ്ലാക്ക് ഫംഗസ് ബാധിച്ച് കേരളത്തില്‍  നാലു പേര്‍ കൂടി മരിച്ചു; ആശങ്കയേറുന്നു

കൊച്ചി: ബ്ലാക്ക് ഫംഗസ് (മ്യൂക്കര്‍മൈക്കോസിസ്) രോഗബാധ മൂലം സംസ്ഥാനത്ത് നാലു പേര്‍കൂടി മരിച്ചു. എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ചത്. ഇവരില്‍ രണ്ട് പേര്‍ എറണാകുളം ജില്ലയില്‍ നിന്നുള്ളവരാണ്. 50 വയസുള്ള ആലുവ സ്വദേശിയും 77 വയസുള്ള എച്ച്.എം.ടി കോളനി സ്വദേശിയുമാണ് മരിച്ചത്. മറ്റു രണ്ടുപേര്‍ പത്തനംതിട്ട സ്വദേശികളാണ്. ഇവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ സ്വീകരിച്ചവരാണ്. ഇവരില്‍ ഒരാള്‍ കൊച്ചിയിലും മറ്റൊരാള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചാണ് മരണം സംഭവിച്ചത്.

ബ്ലാക്ക് ഫംഗസ് ബാധിച്ച് മൂന്നു പേര്‍ സംസ്ഥാനത്തു ശനിയാഴ്ച മരിച്ചിരുന്നു. പത്തനംതിട്ട ജില്ലയിലാണ് ഒരു മരണം. കോഴിക്കോട്, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ മരിച്ച രണ്ടു പാലക്കാട് സ്വദേശികളുടെ ആന്തരികാവയവ പരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ ഇതുവരെ ആറ് ബ്ലാക്ക് ഫംഗസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഒരാള്‍ 58 വയസുള്ള നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ്. ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളജിലും മറ്റൊരാളായ മൂക്കന്നൂര്‍ സ്വദേശി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.