മദ്യത്തിന് ഹോം ഡെലിവറിയില്ല; ബവ്കോയ്ക്ക് നഷ്ടം 1000 കോടി

മദ്യത്തിന് ഹോം ഡെലിവറിയില്ല; ബവ്കോയ്ക്ക് നഷ്ടം 1000 കോടി

തിരുവനന്തപുരം: മദ്യം ഓണ്‍ലൈനിലൂടെ ബുക് ചെയ്യുന്നവര്‍ക്ക് വീടുകളില്‍ എത്തിച്ചു നല്‍കാന്‍ സാധിക്കില്ലെന്ന് ബവ്‌റിജസ് കോര്‍പറേഷന്‍ (ബവ്‌കോ). ഇതിനു നയപരമായ തീരുമാനം വേണമെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് തീരുമാനം.

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്തും ബവ്‌കോ ഇക്കാര്യം ആലോചിച്ചിരുന്നെങ്കിലും തല്‍ക്കാലം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതര സംസ്ഥാനങ്ങളിലെ ഹോം ഡെലിവറി മാതൃകകളായിരുന്നു ബവ്‌കോ മുന്നോട്ടു വച്ചത്. മദ്യശാലകള്‍ അടച്ചതോടെ ബവ്കോയ്ക്ക് 1000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണു കണക്കുകള്‍ പറയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.