ഫുജൈറ: ഫുജൈറയില്‍ ഇന്ന് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം. പുലർച്ചെ 4:54 നാണ് റിക്ടർ സ്കെയിലില്‍ 3.1 രേഖപ്പെടുത്തിയ ഭൂചലനം ഫുജൈറ ദിബ്ബയില്‍ അനുഭവപ്പെട്ടത്.
അഞ്ച് കിലോമീറ്റർ ആഴത്തില്‍ അനുഭവപ്പെട്ട ചലനത്തിന്‍റെ പ്രകമ്പനമാണിതെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.