ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പാ‍ർക്കിംഗും സാലിക് ടാഗും; സൗജന്യം നടപടിയുമായി ദുബായ് ആ‍ർടിഎ

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പാ‍ർക്കിംഗും സാലിക് ടാഗും; സൗജന്യം നടപടിയുമായി ദുബായ് ആ‍ർടിഎ

ദുബായ്: പരിസ്ഥിതി മലിനീകരണമുണ്ടാക്കാത്ത ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പാ‍ർക്കിംഗു സാലിക്ക് ടാഗും ദുബായ് ആർടിഎ സൗജന്യമാക്കി. ദുബായ് ലൈസന്‍സുളള വാഹനങ്ങള്‍ക്ക് 2022 ജൂലൈ വരെയാണ് ആനുകൂല്യം ലഭിക്കുക.

അതേസമയം സാലിക്ക് ഗേറ്റ് കടക്കുന്നതിന് ഫീസ് നല്‍കണം. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ഫീസും കുറവാണ്. പ്രത്യേക പാർക്കിംഗ് സ്ലോട്ടുകള്‍ അടയാളപ്പെടുത്തിയാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇളവ് അനുവദിക്കുക.

സാലിക് ടാഗിലും പാർക്കിംഗിലും ഇളവ് ലഭിക്കാന്‍ പ്രത്യേക രജിസ്ട്രേഷനോ അപേക്ഷയോ ഇല്ല. വാഹനങ്ങള്‍ രജിസ്ട്രർ ചെയ്ത കാർഡ് നല്‍കി നിർദ്ദിഷ്ട കേന്ദ്രങ്ങളില്‍ നിന്ന് സാലിക്ക് ടാഗ് വാങ്ങാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.