മസ്കറ്റ്: രാജ്യത്ത് ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിലാണ് ഇത്തരത്തിലുളള പ്രചരണങ്ങള്‍ വ്യാപകമായി വന്നത്.
കോവിഡ് രോഗിയില്‍ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചുവെന്നായിരുന്നു വാർത്ത. ഇന്ത്യയില്‍ ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തതിന്റെ ചുവടുപിടിച്ചായിരിക്കാം പ്രചരണങ്ങളെന്നാണ് നിഗമനം.
വാർത്തകള്‍ക്കായി ഔദ്യോഗിക കേന്ദ്രങ്ങളെ ആശ്രയിക്കണമെന്നും ഉറപ്പില്ലാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് വ്യക്തമാക്കുന്നു.