യുഎഇയില്‍ ഇന്ന് 1512 പേർക്ക് കോവിഡ്; മൂന്ന് മരണം

യുഎഇയില്‍ ഇന്ന് 1512 പേർക്ക് കോവിഡ്; മൂന്ന് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1512 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1481 പേർ രോഗമുക്തി നേടി. മൂന്ന് മരണവും ഇന്ന് റിപ്പോ‍ർട്ട് ചെയ്തു. 178528 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചത്. 18434 ആണ് ആക്ടീവ് കേസുകള്‍.

രാജ്യത്ത് ഇതുവരെ 557619 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 537531 പേർ രോഗമുക്തി നേടി.1654 പേരുടെ മരണവും റിപ്പോർട്ട് ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.