കോവിഡുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ വഴി സഹായം അഭ്യര്‍ത്ഥിക്കുന്നവര്‍ക്കെതിരെ നടപടിയില്ല: ഡി.ജി.പി

കോവിഡുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ വഴി സഹായം അഭ്യര്‍ത്ഥിക്കുന്നവര്‍ക്കെതിരെ നടപടിയില്ല: ഡി.ജി.പി

തിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യത്തിൽ രോഗബാധിതരെ സഹായിക്കുന്നതിനും മരുന്നും അവശ്യസാധനങ്ങളും ലഭ്യമാക്കുന്നതിനുമായി ഓണ്‍ലൈന്‍ വഴി സഹായ അഭ്യര്‍ത്ഥന നടത്തുന്നവര്‍ക്കെതിരെ യാതൊരുവിധ നിയമനടപടിയും സ്വീകരിക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി കോവിഡ് രോഗികളുടെ ആവശ്യങ്ങള്‍ അറിയിച്ചുകൊണ്ട് വിവരങ്ങള്‍ പങ്ക് വയ്ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണിത്.

മരുന്നും ഓക്സിജനും ആവശ്യപ്പെട്ടും ആശുപത്രിയില്‍ കിടക്കകള്‍ അഭ്യര്‍ത്ഥിച്ചും സാമൂഹിക മാധ്യമങ്ങളില്‍ വരുന്നവര്‍ക്കെതിരെ നേരിട്ടോ പരോക്ഷമായോ നടപടി സ്വീകരിക്കുകയോ അറസ്റ്റിന് ശ്രമിക്കുകയോ ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.