തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം തുടരുന്നു. പരീക്ഷയുടെ കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ്. പ്ലസ് വണ്‍ പരീക്ഷ നടത്താത്തതും. പ്ലസ് ടു ക്ലാസ് തുടങ്ങാൻ സമയമായതുമാണ് ആശങ്ക കൂട്ടുന്നത്.
പ്ലസ് വണ്‍ പരീക്ഷക്ക് മുന്നോടിയായി പഠിക്കേണ്ട ഭാഗങ്ങളെ കുറിച്ചുള്ള ഫോക്കസ് ഏരിയ തീരുമാനിച്ചുവെന്ന പ്രചാരണം വ്യാജമാണെന്നും വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി. പ്ലസ് വണ്‍ പരീക്ഷ നടത്താതെ എങ്ങനെ പ്ലസ് ടു ക്ലാസ് തുടങ്ങുമെന്നതിലാണ് പ്രശ്നം. പ്രതിസന്ധി മറികടക്കാന്‍ പല തരം വഴികള്‍ തേടുകയാണ് വിദ്യാഭ്യാസവകുപ്പ്.
കഴിഞ്ഞ അധ്യയനവര്‍ഷം നടന്നത് എസ്‌എസ്‌എല്‍സി പ്ലസ് ടു പരീക്ഷകള്‍ മാത്രമാണ്. ബാക്കി ക്ലാസുകാര്‍ക്കല്ലാം പരീക്ഷയില്ലാതെ സ്ഥാനക്കയറ്റം കിട്ടി. എന്നാല്‍ എസ്‌എസ്‌എല്‍സി പോലെ മറ്റൊരു പ്രധാന പൊതുപരീക്ഷയാ പ്ലസ് വണ്‍ കാര്യത്തില്‍ കടുത്ത ആശയക്കുഴപ്പമാണ് തുടരുന്നത്.