തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനത്തിലേക്ക് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കടന്നുവന്നപ്പോള്‍ അതൊരു ജന്മദിനതിന്റെ സന്തോഷം കൂടിയായി. സഭയിലെ അംഗങ്ങള്‍ക്കിടയിലേക്ക് തൊഴുകൈയുമായി പിണറായി അവര്‍ ജന്മദിനാശംസകള്‍ നേര്‍ന്നു. തൊഴുകൈയിലും, ചെറുചിരിയിലും ഒതുങ്ങിയ ആഘോഷം. മറ്റ് ചടങ്ങുകളൊന്നുമില്ലാതെ പതിവ് പോലെ 76-ാം ജന്മദിനവും കടന്നുപോയി.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫോണിലൂടെ മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തി ജന്മദിനാശംസകള്‍ നേര്‍ന്നു. ബൊക്കയും സമ്മാനമായി മൗണ്ട് ബോൾ പേനയും നല്‍കി. സ്നേഹാദരങ്ങളോടെ മുഖ്യമന്ത്രി അതേറ്റു വാങ്ങി.
പിണറായിയുടെ ഭാര്യ കമലയ്ക്ക് കേക്കും കൊച്ചുമകന് മിഠായിയും ഗവര്‍ണര്‍ നല്‍കി. മുഖ്യമന്ത്രിക്കൊപ്പം പിറന്നാള്‍ സദ്യയുണ്ടാണ് ഗവര്‍ണര്‍ മടങ്ങിയത്. ദേശീയ നേതാക്കളും മുന്‍മന്ത്രിമാരും ജനപ്രതിനിധികളുമടക്കം ആശംസകള്‍ നേര്‍ന്നു.
ക്യാപ്റ്റന് ജനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേര്‍ന്നു. കൂടുതല്‍ കരുത്തുറ്റ രീതിയില്‍ സര്‍ക്കാരിനെ മുന്നോട്ട് നയിക്കാന്‍ കഴിയട്ടെയെന്ന് ആശംസിച്ചു